മട്ടന്നൂർ: വീടിലെ ഗ്രിൽസിൽ പിടിപ്പിച്ച മിനിയേച്ചർ ലൈറ്റിൽ നിന്ന് ഷോക്കേറ്റ് അഞ്ചുവയസ്സുകാരൻ ദാരുണമായി മരിച്ചു. കോളാരി കുംഭംമൂല അൽ മുബാറക് ഹൗസിലെ സി. മുഈനുദ്ദീൻ ആണ് മരിച്ചത്.
ഇന്നലെ രാത്രി എട്ടുമണിയോടെയാണ് അപകടം നടന്നത്. വീട്ടിലെ ഗ്രിൽസിൽ പിടിച്ചപ്പോഴാണ് കുട്ടിക്ക് ഷോക്കേറ്റത്. ഗുരുതരാവസ്ഥയിൽ കുട്ടിയെ ഉടൻ കൂത്തുപറമ്പ് ഗവ. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


ഉളിയിലിലെ മജ്‌ലിസ് പ്രീ സ്കൂൾ വിദ്യാർത്ഥിയായിരുന്നു മുഈനുദ്ദീൻ. പിതാവ്: ഉസ്മാൻ മഅ്‌ദനി. മാതാവ്: ആയിഷ. സഹോദരങ്ങൾ: മുസ്ഹിന, മുബഷീറ, മുബാറക്, മുനവിറ, മുസ്ലിഹ്.
മൃതദേഹം തലശ്ശേരി ഗവ. ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ഖബറടക്കും.
Five-year-old boy dies after being shocked by miniature light attached to grill at home